പട്യാല: പഞ്ചാബിൽ ബലാത്സംഗക്കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട് ഒളിവിൽ പോയ എംഎൽഎയെ പോലീസ് പിടികൂടി.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഒളിവിലായിരുന്ന ആം ആദ്മി പാർട്ടിയുടെ എംഎൽഎ ഹർമീത് സിംഗ് പഠാൻമജ്രയെ മധ്യപ്രദേശിലെ ഗ്വാളിയറിൽനിന്നാണ് പിടികൂടിയത്. എംഎൽഎയെ പട്യാലയിൽ എത്തിച്ചെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (പട്യാല) വരുൺ ശർമ പറഞ്ഞു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നു കാട്ടി സിറക്പുർ സ്വദേശിയായ യുവതിയാണ് എംഎൽഎയ്ക്കെതിരേ പരാതി നൽകിയത്.